Thursday, September 27, 2018

NSS DAY CELEBRATION

കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ C. M. S. P. G-എൽ. പി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ട നിർമാണത്തിന്റെ ഉൽഘടനം കുന്നംകുളം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സുമ ഗംഗാധരൻ നിർവഹിച്ചു. സ്കൂൾ എച്. എം ശ്രീമതി. ലിസി.കെ.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ, കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും നടത്തി. NSS PO ശ്രീമതി ശോഭന ടീച്ചർ നന്ദി പറഞ്ഞു..


Sunday, September 23, 2018

ഓസോൺദിനാഘോഷം

സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളിസംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.

ഓസോൺ ദിനത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാർ ആക്കുന്നതിനും,അതിനെ സംരക്ഷിക്കുന്നതിനും വേണ്ടിയും  സ്കൂളിൽ ഓസോൺ ദിനം ആചരിച്ചു.ഇതിനായി സ്കൂളുകളിൽ ഓസോൺ ദിന പോസ്റ്ററുകളും ചാർട്ടുകളും പ്രദർശിപ്പിച്ചു.ശേഷം ഓസോണുമായി ബന്ധപ്പെടുത്തി ഒരു ക്വിസ്സും സങ്കടിപ്പിച്ചു.
മനസ് നന്നാവട്ടെ....


രക്തദാന ക്യാമ്പ്

എല്ലാ വർഷവും NSS  പ്രവർത്തനത്തിന്റെ ഭാഗമായി നടത്തി വരാറുള്ള രക്തദാന ക്യാമ്പ് ഇക്കൊല്ലവും വളരെ നല്ല രീതിയിൽ 12/09/2018-ന്  നടത്തുകയുണ്ടായി.IMA BLOOD BANK ന്റെ ആഭിമുഖ്യത്തിൽ ആണ് ക്യാമ്പ് സങ്കടിപ്പിച്ചത്.PTA പ്രസിഡന്റ്‌ ശ്രീ.ടി മുകുന്ദൻ അധ്യക്ഷൻ ആയിരുന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ ഉൽഘടനം ചെയ്തു. IMA  ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ശ്രീമതി. സുമ ഗംഗാധരൻ,ശ്രീമതി.നിഷ ജയേഷ് എന്നിവർ പങ്കെടുത്തു.രക്തദാനം ചെയ്യാൻ തയ്യാറായി വന്ന നൂറോളം ആളുകളിൽ നിന്ന് രക്തം കൊടുക്കാൻ അനുയോജ്യരായ 47 ആളുകളിൽ നിന്ന് രക്തം സ്വീകരിക്കുകയും,രക്തം കൊടുത്തതിനു ശേഷം ഷീണം അനുഭവപെട്ടവർക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തു.NSS വോളന്റീർമാരുടെയും NSS PO ശോഭന ടീച്ചറുടെയും കഠിനപ്രയത്നം പരിപാടി വിജയകരമാക്കാൻ സഹായിച്ചു.
മനസ് നന്നാവട്ടെ....






Friday, September 21, 2018

ക്ലോറിനേഷൻ പ്രോഗ്രാം

കുന്നംകുളം നഗരസഭയുടെ കീഴിലുള്ള പ്രളയ ദുരിത വാർഡുകൾ കേന്ദ്രികരിച്ചു ക്ലോറിനേഷൻ പ്രോഗ്രാം നടത്തുകയുണ്ടായി. നഗരസഭ നടപ്പിലാക്കുന്ന എല്ലാ സാമൂഹ്യ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും, പരിപാടി വിജയം ആക്കി തീർക്കുകയും ചെയ്യുന്ന കുന്നംകുളം ബോയ്സ് സ്കൂളിലെ NSS വിദ്യാർത്ഥികളുടെ സഹായം തേടി കൊണ്ട് നഗരസഭാ ഉദ്യോഗസ്ഥർ NSS po ശോഭന ടീച്ചറെ സമീപിക്കുകയും, ഇതിനായി 30 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പിനെ ടീച്ചർ  ചുമതലപെടുത്തുകയും ചെയ്തു.
01/09/2018 രാവിലെ കുന്നംകുളം നഗരസഭാ ഓഫീസിൽ എത്തിച്ചേർന്ന കുട്ടികളെ 10 പേര് അടങ്ങുന്ന ഗ്രൂപ്പുകൾ ആക്കി തിരിച്ചു, ഹെൽത്ത് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിവിധ വാർഡുകളിൽ എത്തിച്ചു വീട്ടുകാരുടെ സമ്മതപ്രകാരം കിണറുകൾ ക്ലോറിനേഷൻ ചെയ്യുകയും ചെയ്തു.
മനസ് നന്നാവട്ടെ....

Specific Orientation Class


 +1 വോളന്റീർമാർക്ക് NSS ന്റെ ധർമത്തെ കുറിച്ചും,ഉത്ഭവത്തെ കുറിച്ചും ഒരു നല്ല NSS വോളന്റീർ അഥവാ ഒരു നല്ല പൗരൻ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചും  ബോധവത്കരിക്കുന്നതിന് 14/09/2018-ന് ഒരു " *specific orientation class* "

സംഘടിപ്പിക്കുകയുണ്ടായി.NSS PAC ആയ ശ്രീ.ലിന്റോ സി വടക്കൻ  ആണ് ക്ലാസിനു നേതൃത്വം നൽകിയത്. വീഡിയോ പ്രസന്റേഷൻ നിലൂടെയും രസകരമായ ക്ലാസ്സിലൂടെയും " *NOT ME BUT U* " എന്ന NSS ആദര്ശവാക്യത്തിന്റെ പൊരുളും വ്യാപ്തിയും കുട്ടികളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും,അവക്കെതിരെ ഒരു NSS വോളന്റീർ എങ്ങനെ പ്രവർത്തിക്കണമെന്നും സർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.NSS എന്ന മഹാസങ്കടനയിലെ ഓരോ അംഗവും മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയായിരിക്കണം എന്ന് അദ്ദേഹം കുട്ടികൾക്ക് പകർന്നു കൊടുത്തു. വ്യക്തിത്വ വികസനം എന്ന വിഷയത്തിന് ഊന്നൽ നൽകിയ ക്ലാസ്സ്‌, പ്ലാസ്റ്റിക് ഉപയോഗം,ബാലവേല എന്നീ വിഷയങ്ങളിലൂടെയും കടന്നു പോയി.
"EACH OF US ARE LEADERS"
"BE THE CHANGE"
എന്ന സാറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജം പകരുന്നവയായിരുന്നു.തുടർന്ന് NSS സങ്കടിപ്പിക്കുന്ന വിവിധ ക്യാമ്പുകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
*മനസ് നന്നാവട്ടെ* .....



സ്വാതന്ത്ര്യ ദിനാഘോഷം

രാജ്യത്തിന്റെ  72ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു സ്കൂൾ പരിസരത്ത് HS, HSS കുട്ടികൾ ഒന്നിച്ചു കൂടുകയും, കൊടി ഉയർത്തുകയും,ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.ശേഷം കൂടിയ ചടങ്ങിൽ HSS പ്രിൻസിപ്പൽ ശ്രീമതി.ആശാലത, NSS PO  ശ്രീമതി. ശോഭന,PTA പ്രസിഡന്റ്‌ ശ്രീ. ടി. മുകുന്ദൻ, HS പ്രിൻസിപ്പൽ എന്നിവർ പങ്കെടുത്തു... ശേഷം കുട്ടികൾക്ക് മിട്ടായി വിതരണ +2 +1 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്വതന്ത്ര ദിന ക്വിസ് ഉം സങ്കടിപ്പിച്ചു. 

മനസ് നന്നാവട്ടെ..... 

Sunday, September 16, 2018

പ്രളയ ബാധിതർക്ക് ഒരു കൈതാങ്ങ്

പ്രളയ ബാധിതർക്ക് കൈത്താങ്ങായി കുന്നംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി.NSS PO ആയ ശ്രീമതി.ശോഭന മാഡം ആണ് ഈ ആശയം മുന്നോട്ടു വെച്ചത്.തുടർന്ന് കുട്ടികളിൽ നിന്ന് പഠനോപകരണങ്ങളും സ്റ്റീൽ പത്രങ്ങൾ തുടങ്ങിയ വീട്ടുപകരണങ്ങളും ശേഖരിക്കുകയും കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ ആയ ശ്രീമതി. സീത രവീന്ദ്രന് കൈമാറുകയും ചെയ്തു.ഇതിനോടനുബന്ധിച്ചു നടന്ന NSS മീറ്റിംഗിൽ,ഓണാഘോഷത്തിനായി വിദ്യാർത്ഥികൾ സ്വരൂപിച്ച തുകയും ഇതിലേക്ക് സംഭാവന ചെയ്യാം എന്ന ആശയവും കുട്ടികളുടെ ഭാഗത്തു നിന്ന് ഉയർന്നുവന്നിരുന്നു.ഈ തുക പൂർണ്ണമായും ദുരിത്വാശാസ ഫണ്ടിലേക്ക് സമാഹരിച്ചു.സ്കൂൾ പ്രിൻസിപ്പൽ, ശ്രീമതി. ആശാ ലത അധ്യക്ഷയായ ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ശ്രീ. പി എം സുരേഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ശ്രീമതി. നിഷ സെബാസ്റ്റ്യൻ, NSS PO ശ്രീമതി. ശോഭന ടീച്ചർ, PTA പ്രസിഡന്റ്  ശ്രീ. ടി മുകുന്ദൻ എന്നിവർ പങ്കെടുത്തു.
ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ           വിദ്യാർത്ഥികൾ കാണിച്ച മനസ്സിനെ ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചിരുന്നു


     മനസ് നന്നാവട്ടെ......

Thursday, September 13, 2018

NEW LEADER INTERACTION WITH VOLUNTEERS




പുതുതായി NSS കുടുംബത്തിലേക് ചേർന്ന +1 വിദ്യാർത്ഥികളുടെയും അവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലീഡർമാരുടെയും ആദ്യത്തെ മീറ്റിംഗ്

അവയവദാന ബോധവത്കരണ ക്ലാസ്സ്

അവയവദാന ബോധവത്കരണ ക്ലാസ്സ്

അവയദാനത്തിന്റെ മഹത്വത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിക്കുന്നതിനും അതിനോട് അനുബന്ധിച്ചുള്ള അവരുടെ  സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് വേണ്ടിയും കുന്നംകുളം താലൂക് ആശുപത്രിയിലെ          ഡോ .സുമേഷ് സർ  31/07/2018 സ്കൂളിലേക്ക് വരികയും ക്ലാസ്സ് എടുക്കുകയും ചെയ്തു 

സ്വാഗതം : അനില ( NSS ലീഡർ )

അദ്ധ്യക്ഷ : ശോഭന ( NSS PO )

ഉദ്ഘാടനം : ആശാലത (പ്രിൻസിപ്പൽ )

ക്ലാസ്സ് നയിച്ചത് : ഡോ . സുമേഷ് 

നന്ദി :അശ്വിൻ (NSS ലീഡർ )