Friday, September 21, 2018

Specific Orientation Class


 +1 വോളന്റീർമാർക്ക് NSS ന്റെ ധർമത്തെ കുറിച്ചും,ഉത്ഭവത്തെ കുറിച്ചും ഒരു നല്ല NSS വോളന്റീർ അഥവാ ഒരു നല്ല പൗരൻ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചും  ബോധവത്കരിക്കുന്നതിന് 14/09/2018-ന് ഒരു " *specific orientation class* "

സംഘടിപ്പിക്കുകയുണ്ടായി.NSS PAC ആയ ശ്രീ.ലിന്റോ സി വടക്കൻ  ആണ് ക്ലാസിനു നേതൃത്വം നൽകിയത്. വീഡിയോ പ്രസന്റേഷൻ നിലൂടെയും രസകരമായ ക്ലാസ്സിലൂടെയും " *NOT ME BUT U* " എന്ന NSS ആദര്ശവാക്യത്തിന്റെ പൊരുളും വ്യാപ്തിയും കുട്ടികളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും,അവക്കെതിരെ ഒരു NSS വോളന്റീർ എങ്ങനെ പ്രവർത്തിക്കണമെന്നും സർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.NSS എന്ന മഹാസങ്കടനയിലെ ഓരോ അംഗവും മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയായിരിക്കണം എന്ന് അദ്ദേഹം കുട്ടികൾക്ക് പകർന്നു കൊടുത്തു. വ്യക്തിത്വ വികസനം എന്ന വിഷയത്തിന് ഊന്നൽ നൽകിയ ക്ലാസ്സ്‌, പ്ലാസ്റ്റിക് ഉപയോഗം,ബാലവേല എന്നീ വിഷയങ്ങളിലൂടെയും കടന്നു പോയി.
"EACH OF US ARE LEADERS"
"BE THE CHANGE"
എന്ന സാറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജം പകരുന്നവയായിരുന്നു.തുടർന്ന് NSS സങ്കടിപ്പിക്കുന്ന വിവിധ ക്യാമ്പുകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
*മനസ് നന്നാവട്ടെ* .....



No comments:

Post a Comment