കുന്നംകുളം നഗരസഭയുടെ കീഴിലുള്ള പ്രളയ ദുരിത വാർഡുകൾ കേന്ദ്രികരിച്ചു ക്ലോറിനേഷൻ പ്രോഗ്രാം നടത്തുകയുണ്ടായി. നഗരസഭ നടപ്പിലാക്കുന്ന എല്ലാ സാമൂഹ്യ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും, പരിപാടി വിജയം ആക്കി തീർക്കുകയും ചെയ്യുന്ന കുന്നംകുളം ബോയ്സ് സ്കൂളിലെ NSS വിദ്യാർത്ഥികളുടെ സഹായം തേടി കൊണ്ട് നഗരസഭാ ഉദ്യോഗസ്ഥർ NSS po ശോഭന ടീച്ചറെ സമീപിക്കുകയും, ഇതിനായി 30 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പിനെ ടീച്ചർ ചുമതലപെടുത്തുകയും ചെയ്തു.
01/09/2018 രാവിലെ കുന്നംകുളം നഗരസഭാ ഓഫീസിൽ എത്തിച്ചേർന്ന കുട്ടികളെ 10 പേര് അടങ്ങുന്ന ഗ്രൂപ്പുകൾ ആക്കി തിരിച്ചു, ഹെൽത്ത് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിവിധ വാർഡുകളിൽ എത്തിച്ചു വീട്ടുകാരുടെ സമ്മതപ്രകാരം കിണറുകൾ ക്ലോറിനേഷൻ ചെയ്യുകയും ചെയ്തു.
മനസ് നന്നാവട്ടെ....

No comments:
Post a Comment