Sunday, September 23, 2018

രക്തദാന ക്യാമ്പ്

എല്ലാ വർഷവും NSS  പ്രവർത്തനത്തിന്റെ ഭാഗമായി നടത്തി വരാറുള്ള രക്തദാന ക്യാമ്പ് ഇക്കൊല്ലവും വളരെ നല്ല രീതിയിൽ 12/09/2018-ന്  നടത്തുകയുണ്ടായി.IMA BLOOD BANK ന്റെ ആഭിമുഖ്യത്തിൽ ആണ് ക്യാമ്പ് സങ്കടിപ്പിച്ചത്.PTA പ്രസിഡന്റ്‌ ശ്രീ.ടി മുകുന്ദൻ അധ്യക്ഷൻ ആയിരുന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ ഉൽഘടനം ചെയ്തു. IMA  ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ശ്രീമതി. സുമ ഗംഗാധരൻ,ശ്രീമതി.നിഷ ജയേഷ് എന്നിവർ പങ്കെടുത്തു.രക്തദാനം ചെയ്യാൻ തയ്യാറായി വന്ന നൂറോളം ആളുകളിൽ നിന്ന് രക്തം കൊടുക്കാൻ അനുയോജ്യരായ 47 ആളുകളിൽ നിന്ന് രക്തം സ്വീകരിക്കുകയും,രക്തം കൊടുത്തതിനു ശേഷം ഷീണം അനുഭവപെട്ടവർക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തു.NSS വോളന്റീർമാരുടെയും NSS PO ശോഭന ടീച്ചറുടെയും കഠിനപ്രയത്നം പരിപാടി വിജയകരമാക്കാൻ സഹായിച്ചു.
മനസ് നന്നാവട്ടെ....






No comments:

Post a Comment