Sunday, September 23, 2018

ഓസോൺദിനാഘോഷം

സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളിസംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.

ഓസോൺ ദിനത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാർ ആക്കുന്നതിനും,അതിനെ സംരക്ഷിക്കുന്നതിനും വേണ്ടിയും  സ്കൂളിൽ ഓസോൺ ദിനം ആചരിച്ചു.ഇതിനായി സ്കൂളുകളിൽ ഓസോൺ ദിന പോസ്റ്ററുകളും ചാർട്ടുകളും പ്രദർശിപ്പിച്ചു.ശേഷം ഓസോണുമായി ബന്ധപ്പെടുത്തി ഒരു ക്വിസ്സും സങ്കടിപ്പിച്ചു.
മനസ് നന്നാവട്ടെ....


No comments:

Post a Comment