Sunday, September 16, 2018

പ്രളയ ബാധിതർക്ക് ഒരു കൈതാങ്ങ്

പ്രളയ ബാധിതർക്ക് കൈത്താങ്ങായി കുന്നംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി.NSS PO ആയ ശ്രീമതി.ശോഭന മാഡം ആണ് ഈ ആശയം മുന്നോട്ടു വെച്ചത്.തുടർന്ന് കുട്ടികളിൽ നിന്ന് പഠനോപകരണങ്ങളും സ്റ്റീൽ പത്രങ്ങൾ തുടങ്ങിയ വീട്ടുപകരണങ്ങളും ശേഖരിക്കുകയും കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ ആയ ശ്രീമതി. സീത രവീന്ദ്രന് കൈമാറുകയും ചെയ്തു.ഇതിനോടനുബന്ധിച്ചു നടന്ന NSS മീറ്റിംഗിൽ,ഓണാഘോഷത്തിനായി വിദ്യാർത്ഥികൾ സ്വരൂപിച്ച തുകയും ഇതിലേക്ക് സംഭാവന ചെയ്യാം എന്ന ആശയവും കുട്ടികളുടെ ഭാഗത്തു നിന്ന് ഉയർന്നുവന്നിരുന്നു.ഈ തുക പൂർണ്ണമായും ദുരിത്വാശാസ ഫണ്ടിലേക്ക് സമാഹരിച്ചു.സ്കൂൾ പ്രിൻസിപ്പൽ, ശ്രീമതി. ആശാ ലത അധ്യക്ഷയായ ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ശ്രീ. പി എം സുരേഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ശ്രീമതി. നിഷ സെബാസ്റ്റ്യൻ, NSS PO ശ്രീമതി. ശോഭന ടീച്ചർ, PTA പ്രസിഡന്റ്  ശ്രീ. ടി മുകുന്ദൻ എന്നിവർ പങ്കെടുത്തു.
ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ           വിദ്യാർത്ഥികൾ കാണിച്ച മനസ്സിനെ ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചിരുന്നു


     മനസ് നന്നാവട്ടെ......

1 comment: