Sunday, January 27, 2019

മഴവില്ല് 7ആം ദിനം

മഴവില്ല് 7ആം ദിനം
ഒടുവിൽ ആ ദിവസം വന്നെത്തി ക്യാമ്പ് അവസാനിക്കുന്ന ദിനം. കുട്ടികളിൽ ക്യാമ്പ് വിട്ടു പോവുന്നതിനുള്ള വിഷമം നിറഞ്ഞു നിന്നു .മനീഷ് കാണിപ്പയ്യൂർ സാറിന്റെ അവസാനത്തെ യോഗ ക്ലാസ്സ്‌ ആയിരുന്നു അന്ന്.രസകരമായ ക്ലാസിനു ഒടുവിൽ വോളന്റീർമാർ സാറിന്റെ കാൽ തൊട്ട് വന്ദിക്കുകയും പാട്ടുകൾ പാടി സാറിനെ യാത്രയാക്കുകയും ചെയ്തു. ശേഷം ക്യാമ്പ് പിരിയുന്നതിനു മുൻപ് സ്കൂൾ പരിസരം ശുചിയാക്കുകയും ക്ലാസുകൾ എല്ലാം പഴയതു പോലെ ആക്കുകയും ചെയ്തു.ശേഷം 2 മണിയോടെ 7 ദിവസം നീണ്ടു നിന്ന മഴവില്ലിന്റെ സമാപനം ആഗതമായി.PTA പ്രസിഡന്റ്‌ ശ്രീ മുകുന്ദൻ ടി അധ്യക്ഷൻ ആയ ചടങ്ങ് കുന്നംകുളം ചെയർപേഴ്സൺ ശ്രിമതി സീത രവീന്ദ്രൻ ഉൽഘടനം ചെയ്തു.തുടർന്ന് ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ, ആരോഗ്യം സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ശ്രിമതി സുമ ഗംഗാധരൻ മാഗസിൻ പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ കുട്ടികളും ടീച്ചർമാരും ക്യാമ്പ് അനുഭവങ്ങൾ പങ്കു വെച്ചു.സമാപന ചടങ്ങ് ഓടെ തികച്ചും ഒരു സ്വർഗആന്തരീക്ഷം സൃഷ്ട്ടിച്ച NSS സപ്ത ദിന ക്യാമ്പ് പര്യവസാനിച്ചു..
മനസ് നന്നാവട്ടെ....






മഴവില്ല് 6ആം ദിനം

മഴവില്ല് 6ആം ദിനം 
മഴവില്ല് ക്യാമ്പിന്റെ അവസാനം അടുക്കുന്നു...ക്യാമ്പിൽ വരാൻ മടി കാണിച്ചിരുന്ന കുട്ടികൾ ക്യാമ്പ് സമാപനത്തെ ഓർത്തു വിഷമിക്കുന്നു.മഴവില്ല് ക്യാമ്പിന്റെ ആറാം ദിനം ആരംഭിക്കുകയായി..യോഗയ്ക്ക് ശേഷം വടുതല സ്കൂൾ പ്രിൻസിപ്പൽ ന്റെ ആവശ്യ പ്രകാരം,സ്കൂൾ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന തരത്തിലുള്ള ഗണിത രൂപങ്ങൾ നിർമിച്ചു കൊടുക്കുകയും,സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു.
ശേഷം നാടൻപാട്ടും,പ്രകൃതിയും എന്ന ക്ലാസ്സ്‌ എടുക്കാനായി ശ്രീ ജോസ് അരിമ്മ്ബൂർ എത്തിച്ചേർന്നു.നാടൻ പാട്ടുകൾ പാടി കുട്ടികളിൽ ഉന്മേഷം നിറച്ച സർ കുട്ടികളുടെ കണ്ണ് നിറച്ചു കൊണ്ടാണ് മടങ്ങിയതു.അച്ഛൻ അമ്മമാരോടുള്ള കുട്ടികളുടെ പെരുമാറ്റത്തെ കുറിച്ചും നമ്മളെ വളർത്തി എടുക്കുന്നതിൽ അവർ അനുഭവിക്കുന്ന കഷ്ട്ടതകളെ കുറിച്ചും വിവരിച്ച സർ കുട്ടികളെ കരയിപ്പിച്ചു.മഴവില്ല് ക്യാമ്പിന്റെ അവസാന ക്ലാസ്സ്‌ സെഷൻ ആയിരുന്നു അത്.

Saturday, January 26, 2019

മഴവില്ല് 5ആം ദിനം

മഴവില്ല് 5ആം ദിനം 

ദിവസങ്ങൾ കടന്നു പോവും തോറും വളണ്ടിയേഴ്‌സ്ൽ ആവേശം ഇരട്ടിപ്പിക്കുന്ന ഒന്നായി മാറി മഴവില്ല് ക്യാമ്പ്. മനീഷ് സാറിന്റെ യോഗ ക്ലാസ്സ്‌ വളണ്ടിയേഴ്സിൽ ആവേശം നിറക്കുന്നതായിരുന്നു.
പുസ്തക ശേഖരണത്തിന് ശേഷം
ശ്രിമതി. രാജേശ്വരി ടീച്ചർ, "സഞ്ചാരം എന്ന സ്വാതന്ത്ര്യം" എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു.
താൻ നടത്തിയ വിവിധ യാത്രാനുഭവങ്ങൾ പങ്കുവെച്ച ടീച്ചർ വളണ്ടിയേഴ്സിൽ യാത്രകളെ സ്നേഹിക്കാൻ പ്രേരിപ്പിച്ചു.സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിലൂടെയും കടന്നു പോയ നീണ്ട ക്ലാസ്സ്‌ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചു അവയെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും വിവരിച്ചു.

മഴവില്ല് നാലാം ദിനം

മഴവില്ല് നാലാം ദിനം
സ്കൂൾ NSS PO ശോഭന ടീച്ചറുടെ പിറന്നാൾ ആഘോഷിച്ചു സന്തോഷത്തോടെ തുടങ്ങിയ മഴവില്ലിന്റെ നാലാം ദിനം അവസ്മരണീമായ ഒന്നായിരുന്നു.പതിവ് പോലെ യോഗയ്ക്ക് ശേഷം 9 മാണിയോട് കൂടി കമ്മ്യൂണിറ്റി പ്രവർത്തനത്തിന് ഇറങ്ങി തിരിച്ചു.വടുതല യിലെ വീടുകൾ കേന്ദ്രികരിച്ചു  പ്ലാസ്റ്റിക് നിർമ്മാജനം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനായി വീടുകൾതോറും കയറി ഇറങ്ങി പ്ലാസ്റ്റിക് ശേഖരിക്കുകയും വഴിയോരങ്ങളിൽ കുമിഞ്ഞു കൂടി കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു നിർമ്മാജനം ചെയ്യുകയും ചെയ്തു. വളണ്ടിയേഴ്സ്ന്റെ സജീവ പങ്കാളിത്തം ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമം ആക്കി.
ശേഷം പ്രശസ്ത ഫോട്ടോഗ്രാഫർ ശ്രീ.മനൂപ് ചന്ദ്രൻ നയിച്ച ഫോട്ടോഗ്രഫി ക്ലാസും സങ്കടിപ്പിക്കുകയുണ്ടായി.താൻ പകർത്തിയ ഫോട്ടോകൾ പ്രദർശിപ്പിച്ച സർ, വളണ്ടിയേഴ്സിനെ ഫോട്ടോഗ്രാഫിയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോയി. ശേഷം ശ്രിമതി ധന്യ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ആഭരണ നിർമാണം ക്ലാസിനും, കലാപരിപാടികൾക്കും അവലോഹനത്തിനും ശേഷം നാലാം ദിനം പര്യവസാനിച്ചു..

മഴവില്ല്-മൂന്നാം ദിനം

മഴവില്ല്-മൂന്നാം ദിനം 
യോഗ പരിശീലന ത്തോടെ തുടങ്ങിയ മൂന്നാം ദിവസം ദിനം ഫലപ്രഥമ ആയ വിവിധ ക്ലാസ്സുകളിലൂടെ കടന്നുപോയി.ലിംഗ സമത്വത്തെ കുറിച്ചും ട്രാൻസ് പേർസണൽ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും അവരോടു എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവാന്മാർ ആക്കുന്നതിനു ശീതൾ ശ്യാം നയിച്ച ക്ലാസും, കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ പരിചയപെടുത്താൻ ശ്രീമതി. ബിന്ദു രാജമണി നയിച്ച ക്ലാസും സങ്കടിപ്പിച്ചു.

മഴവില്ല് -രണ്ടാം ദിനം

മഴവില്ല് -രണ്ടാം ദിനം

യോഗാചാര്യൻ ശ്രീ മനീഷ് കാണിപ്പയ്യൂർ ന്റെ യോഗ ക്ലാസ്സോട് കൂടി രണ്ടാം ദിനത്തിന് തുടക്കമായി.മനസ്സ് ശാന്തമാക്കാൻ ഉതകുന്ന യോഗ മുറകൾ വോളന്റീർസിൽ ഉന്മേഷം നിറച്ചു. ശേഷം അസ്സംബ്ലി കൂടുകയും, ക്യാമ്പ് പേപ്പർ അവതരണം എന്നിവ നടത്തി. ശേഷം കമ്മ്യൂണിറ്റി പ്രവർത്തനത്തിനായി കുട്ടികൾ പുറത്തേക്കിറങ്ങി. വടുതല നിവാസികളുടെ വീട്ടിൽ അടുക്കളതോട്ടം നിർമിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി കുട്ടികൾ 4 ഗ്രൂപ്പുകൾ ആയി തിരിയുകയും ഉടമസ്ഥന്റെ സമ്മതപ്രകാരം അടുക്കള തോട്ടം നിറ്മ്മിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം ക്ലാസുകൾ വീണ്ടും ആരംഭിച്ചു. റോഡ് സുരക്ഷയെ കുറിച്ച് ക്ലാസ്സ്‌ എടുക്കാൻ എത്തിയ
ശ്രീ. ശശി. വി.എസ് വിവിധ രസകരമായ അനുഭവങ്ങളിലൂടെയും വീഡിയോ പ്രെസെന്റേഷനുകളിലൂടെയും കുട്ടികളെ റോഡ് നിയമങ്ങളെ കുറിച്ച് ബോധവാന്മാർ ആക്കി.
ശേഷം വോളന്റീർ മാസ്റ്റർ അതുൽ റാമിന്റെ നേതൃത്വത്തിൽ ചന്ദനത്തിരി നിർമ്മാണം ക്ലാസും നടത്തുകയുണ്ടായി. ക്യാമ്പ് അവലോഹനത്തിനും, കലാപരിപാടികൾക്കും ശേഷം മഴവിൽ ക്യാമ്പിന്റെ രണ്ടാം ദിനം പര്യവസാനിച്ചു.


സപ്തദിന ക്യാമ്പ് ഒന്നാം ദിനം

‌മഴവില്ല് ഒന്നാം ദിനം
‌GMBHSS കുന്നംകുളം  2018 വർഷത്തിലെ  NSS സപ്തദിന ക്യാമ്പ് വടുതല GUPS സ്കൂളിൽ തുടക്കം കുറിച്ചു. 10 മണിക്ക് ക്യാമ്പ് സൈറ്റിൽ  എത്തി ചേർന്ന കുട്ടികൾ സ്റ്റേജ് ഒരുക്കുന്നതിലും വൃത്തി   ആക്കുന്നതിലും മുഴുകി.
‌ജൈവ പച്ചക്കറി തോട്ട നിർമ്മാണം, പ്ലാസ്റ്റിക് നിർമാജനമ്, പുസ്തക സമാഹരണം തുടങ്ങി ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു ആരംഭിച്ച ക്യാമ്പ് വൈകീട്ട് 3 മണിക്ക്,വിളംബര ജാഥക്ക് ശേഷം കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി.സീത രവീന്ദ്രൻ ഉൽഘടനം  ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ആശാലത അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം വൈസ് ചെയർമാൻ ഉൾപ്പടെയുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ശേഷം NSS PAC മെമ്പർ ശ്രീ. ലിന്റോ സി വടക്കൻ സാറിന്റെ നേതൃത്വത്തിൽ നടന്ന ഗ്രൂപ്പ് ഡയനാമിക്സ് ക്ലാസ്സ് കുട്ടികളിൽ ആവേശം പകർന്നു. ശേഷം വിവിധ കമ്മിറ്റികളായി തിരിഞ്ഞു,വോളന്റീർസ് പ്രവർത്തനങ്ങൾ ആരംഭിച്ചു.അത്താഴത്തിനു ശേഷം ക്യാമ്പ് അവലോഹനവും, വിവിധ കലാപരിപാടികൾക്കും, ഷോർട് ഫിലിം പ്രദർശനത്തിനും ശേഷം മഴവില്ല് ക്യാമ്പിന്റെ ആദ്യ ദിനം നല്ലരീതിയിൽ അവസാനിച്ചു