മഴവില്ല് 7ആം ദിനം
ഒടുവിൽ ആ ദിവസം വന്നെത്തി ക്യാമ്പ് അവസാനിക്കുന്ന ദിനം. കുട്ടികളിൽ ക്യാമ്പ് വിട്ടു പോവുന്നതിനുള്ള വിഷമം നിറഞ്ഞു നിന്നു .മനീഷ് കാണിപ്പയ്യൂർ സാറിന്റെ അവസാനത്തെ യോഗ ക്ലാസ്സ് ആയിരുന്നു അന്ന്.രസകരമായ ക്ലാസിനു ഒടുവിൽ വോളന്റീർമാർ സാറിന്റെ കാൽ തൊട്ട് വന്ദിക്കുകയും പാട്ടുകൾ പാടി സാറിനെ യാത്രയാക്കുകയും ചെയ്തു. ശേഷം ക്യാമ്പ് പിരിയുന്നതിനു മുൻപ് സ്കൂൾ പരിസരം ശുചിയാക്കുകയും ക്ലാസുകൾ എല്ലാം പഴയതു പോലെ ആക്കുകയും ചെയ്തു.ശേഷം 2 മണിയോടെ 7 ദിവസം നീണ്ടു നിന്ന മഴവില്ലിന്റെ സമാപനം ആഗതമായി.PTA പ്രസിഡന്റ് ശ്രീ മുകുന്ദൻ ടി അധ്യക്ഷൻ ആയ ചടങ്ങ് കുന്നംകുളം ചെയർപേഴ്സൺ ശ്രിമതി സീത രവീന്ദ്രൻ ഉൽഘടനം ചെയ്തു.തുടർന്ന് ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ, ആരോഗ്യം സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ശ്രിമതി സുമ ഗംഗാധരൻ മാഗസിൻ പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ കുട്ടികളും ടീച്ചർമാരും ക്യാമ്പ് അനുഭവങ്ങൾ പങ്കു വെച്ചു.സമാപന ചടങ്ങ് ഓടെ തികച്ചും ഒരു സ്വർഗആന്തരീക്ഷം സൃഷ്ട്ടിച്ച NSS സപ്ത ദിന ക്യാമ്പ് പര്യവസാനിച്ചു..മനസ് നന്നാവട്ടെ....
No comments:
Post a Comment