മഴവില്ല് 6ആം ദിനം
മഴവില്ല് ക്യാമ്പിന്റെ അവസാനം അടുക്കുന്നു...ക്യാമ്പിൽ വരാൻ മടി കാണിച്ചിരുന്ന കുട്ടികൾ ക്യാമ്പ് സമാപനത്തെ ഓർത്തു വിഷമിക്കുന്നു.മഴവില്ല് ക്യാമ്പിന്റെ ആറാം ദിനം ആരംഭിക്കുകയായി..യോഗയ്ക്ക് ശേഷം വടുതല സ്കൂൾ പ്രിൻസിപ്പൽ ന്റെ ആവശ്യ പ്രകാരം,സ്കൂൾ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന തരത്തിലുള്ള ഗണിത രൂപങ്ങൾ നിർമിച്ചു കൊടുക്കുകയും,സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു.ശേഷം നാടൻപാട്ടും,പ്രകൃതിയും എന്ന ക്ലാസ്സ് എടുക്കാനായി ശ്രീ ജോസ് അരിമ്മ്ബൂർ എത്തിച്ചേർന്നു.നാടൻ പാട്ടുകൾ പാടി കുട്ടികളിൽ ഉന്മേഷം നിറച്ച സർ കുട്ടികളുടെ കണ്ണ് നിറച്ചു കൊണ്ടാണ് മടങ്ങിയതു.അച്ഛൻ അമ്മമാരോടുള്ള കുട്ടികളുടെ പെരുമാറ്റത്തെ കുറിച്ചും നമ്മളെ വളർത്തി എടുക്കുന്നതിൽ അവർ അനുഭവിക്കുന്ന കഷ്ട്ടതകളെ കുറിച്ചും വിവരിച്ച സർ കുട്ടികളെ കരയിപ്പിച്ചു.മഴവില്ല് ക്യാമ്പിന്റെ അവസാന ക്ലാസ്സ് സെഷൻ ആയിരുന്നു അത്.
No comments:
Post a Comment