മഴവില്ല് 5ആം ദിനം
ദിവസങ്ങൾ കടന്നു പോവും തോറും വളണ്ടിയേഴ്‌സ്ൽ ആവേശം ഇരട്ടിപ്പിക്കുന്ന ഒന്നായി മാറി മഴവില്ല് ക്യാമ്പ്. മനീഷ് സാറിന്റെ യോഗ ക്ലാസ്സ് വളണ്ടിയേഴ്സിൽ ആവേശം നിറക്കുന്നതായിരുന്നു.
പുസ്തക ശേഖരണത്തിന് ശേഷം
ശ്രിമതി. രാജേശ്വരി ടീച്ചർ, "സഞ്ചാരം എന്ന സ്വാതന്ത്ര്യം" എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.
താൻ നടത്തിയ വിവിധ യാത്രാനുഭവങ്ങൾ പങ്കുവെച്ച ടീച്ചർ വളണ്ടിയേഴ്സിൽ യാത്രകളെ സ്നേഹിക്കാൻ പ്രേരിപ്പിച്ചു.സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിലൂടെയും കടന്നു പോയ നീണ്ട ക്ലാസ്സ് സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചു അവയെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും വിവരിച്ചു.
No comments:
Post a Comment