മഴവില്ല് -രണ്ടാം ദിനം
യോഗാചാര്യൻ ശ്രീ മനീഷ് കാണിപ്പയ്യൂർ ന്റെ യോഗ ക്ലാസ്സോട് കൂടി രണ്ടാം ദിനത്തിന് തുടക്കമായി.മനസ്സ് ശാന്തമാക്കാൻ ഉതകുന്ന യോഗ മുറകൾ വോളന്റീർസിൽ ഉന്മേഷം നിറച്ചു. ശേഷം അസ്സംബ്ലി കൂടുകയും, ക്യാമ്പ് പേപ്പർ അവതരണം എന്നിവ നടത്തി. ശേഷം കമ്മ്യൂണിറ്റി പ്രവർത്തനത്തിനായി കുട്ടികൾ പുറത്തേക്കിറങ്ങി. വടുതല നിവാസികളുടെ വീട്ടിൽ അടുക്കളതോട്ടം നിർമിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി കുട്ടികൾ 4 ഗ്രൂപ്പുകൾ ആയി തിരിയുകയും ഉടമസ്ഥന്റെ സമ്മതപ്രകാരം അടുക്കള തോട്ടം നിറ്മ്മിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം ക്ലാസുകൾ വീണ്ടും ആരംഭിച്ചു. റോഡ് സുരക്ഷയെ കുറിച്ച് ക്ലാസ്സ് എടുക്കാൻ എത്തിയ
ശ്രീ. ശശി. വി.എസ് വിവിധ രസകരമായ അനുഭവങ്ങളിലൂടെയും വീഡിയോ പ്രെസെന്റേഷനുകളിലൂടെയും കുട്ടികളെ റോഡ് നിയമങ്ങളെ കുറിച്ച് ബോധവാന്മാർ ആക്കി.
ശേഷം വോളന്റീർ മാസ്റ്റർ അതുൽ റാമിന്റെ നേതൃത്വത്തിൽ ചന്ദനത്തിരി നിർമ്മാണം ക്ലാസും നടത്തുകയുണ്ടായി. ക്യാമ്പ് അവലോഹനത്തിനും, കലാപരിപാടികൾക്കും ശേഷം മഴവിൽ ക്യാമ്പിന്റെ രണ്ടാം ദിനം പര്യവസാനിച്ചു.
No comments:
Post a Comment