Monday, July 1, 2019

സ്കൂൾ പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം
എല്ലാ വർഷവും നടത്തി വരാറുള്ള പോലെ തന്നെ ഇത്തവണയും പ്രവേശനോത്സവം ഗംഭീരം ആക്കി.
പൂർവ്വവിദ്യാർത്ഥിയും മുൻ ഹൈ കോടതി ജഡ്ജിയും ആയിരുന്ന ശ്രീ പി രാജൻ മുഖ്യ അതിഥി ആയ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്‌ അധ്യക്ഷനായി. എച്.എസ് പ്രിൻസിപ്പൽ ശ്രീമതി ആശാലത സ്വാഗതം ആശംസിച്ച ചടങ്ങിൽ കുന്നംകുളം ചെയർപേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ പങ്കെടുത്തു.സ്കൂളിൽ വരുന്ന വർഷം നടത്താൻ തീരുമാനിച്ചിരിക്കുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് ബഹുമാന്യയായ ചെയർപേഴ്സൺ പ്രസംഗിച്ചു. വി.എച്.എസ്.ഇ,  എച്.എസ് സെക്ഷനുകളിലെ പ്രിൻസിപ്പൽമാർ വേദിയിലിരിക്കുന്ന വിദ്യാർത്ഥി വിദ്യാര്ഥിനികളെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിച്ചു.
ശേഷം മിട്ടായി വിതരണവും, NSS പി.ഒ  ശ്രീമതി ശോഭന മിസ്സിന്റെ നേതൃത്വത്തിൽ കുട്ടികളെ അതാത് ക്ലാസുകളിലേക്ക് കൊണ്ട് പോവുകയും ചെയ്തു.

മനസ് നന്നാവട്ടെ...

No comments:

Post a Comment