Monday, July 1, 2019

പരിസ്ഥിതി ദിനാചരണം

 പരിസ്ഥിതി ദിനാചരണം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ  കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
 ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

2019 പരിസ്ഥിതി ദിന മുദ്രാവാക്ക്യം-
"BEAT AIR POLLUTION"


NSS പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി.അന്നേ ദിവസം NSS കുട്ടികൾ സ്കൂളിൽ ഒത്തുകൂടുകയും  വിവിധ തരത്തിൽ ഉള്ള ഫല-വൃക്ഷ തൈകൾ സ്കൂൾ കോമ്പൗണ്ടിൽ നട്ട് പിടിപ്പിക്കുകയും ചെയ്തു . ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു  നിർമ്മാജനം ചെയ്തു.പിറ്റേന്ന് ജൂൺ 6നു സ്കൂൾ കുട്ടികൾക്ക് തൈകൾ വിതരണം ചെയ്യുകയും ചെയ്തു.
മരം ഒരു വരം!

മനസ് നന്നാവട്ടെ...

സ്കൂൾ പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം
എല്ലാ വർഷവും നടത്തി വരാറുള്ള പോലെ തന്നെ ഇത്തവണയും പ്രവേശനോത്സവം ഗംഭീരം ആക്കി.
പൂർവ്വവിദ്യാർത്ഥിയും മുൻ ഹൈ കോടതി ജഡ്ജിയും ആയിരുന്ന ശ്രീ പി രാജൻ മുഖ്യ അതിഥി ആയ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്‌ അധ്യക്ഷനായി. എച്.എസ് പ്രിൻസിപ്പൽ ശ്രീമതി ആശാലത സ്വാഗതം ആശംസിച്ച ചടങ്ങിൽ കുന്നംകുളം ചെയർപേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ പങ്കെടുത്തു.സ്കൂളിൽ വരുന്ന വർഷം നടത്താൻ തീരുമാനിച്ചിരിക്കുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് ബഹുമാന്യയായ ചെയർപേഴ്സൺ പ്രസംഗിച്ചു. വി.എച്.എസ്.ഇ,  എച്.എസ് സെക്ഷനുകളിലെ പ്രിൻസിപ്പൽമാർ വേദിയിലിരിക്കുന്ന വിദ്യാർത്ഥി വിദ്യാര്ഥിനികളെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിച്ചു.
ശേഷം മിട്ടായി വിതരണവും, NSS പി.ഒ  ശ്രീമതി ശോഭന മിസ്സിന്റെ നേതൃത്വത്തിൽ കുട്ടികളെ അതാത് ക്ലാസുകളിലേക്ക് കൊണ്ട് പോവുകയും ചെയ്തു.

മനസ് നന്നാവട്ടെ...

Cleaning

സ്കൂൾ തുറക്കുന്നതിന് മുന്നോടി ആയുള്ള ശുചീകരണം
പ്രവേശനോത്സവത്തിന്റെ ഭാഗമായി നവാഗതരെ സ്വീകരിക്കാൻ സ്കൂൾ കോംപൗണ്ട് ശുചീകരണത്തിനായി NSS വോളിന്റേർസ് ഒത്തുകൂടി.സ്കൂൾ പരിസരത്ത് ഉള്ള കാട് വെട്ടി  തെളിക്കുകയും കൊതുക്കളുടെ ഉറവിടം നശിപ്പിച്ചു.