Thursday, October 11, 2018

സ്നേഹസ്പർശം

NSS പ്രവർത്തനത്തിന്റെ ഭാഗമായി NSS വിദ്യാർത്ഥികളും, സ്കൂൾ NSS PO ശോഭന ടീച്ചറും, മറ്റു അധ്യാപകരും ചേർന്ന് കുന്നംകുളത്തു പ്രവർത്തിക്കുന്ന ഗവ സ്കൂൾ ഫോർ ബ്ലൈൻഡ് സന്ദർശിക്കുകയും അവിടത്തെ കുട്ടികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികളെ അവിടെ വെച്ച് കണ്ടുമുട്ടുകയുണ്ടായി.
ഇരുട്ട് എന്ന ഒന്നിനെ ഇല്ലാതാക്കാൻ ശേഷിയുള്ളവയായിരുന്നു അവരുടെ മുഖത്ത് വിരിഞ്ഞിരുന്ന ചിരി.നമ്മുടെ ജീവിതത്തിൽ , നാം അനുഭവിക്കുന്ന സുഖ സൗകര്യങ്ങളുടെ വില മനസിലാക്കാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിച്ചു. കാഴ്ച ഇല്ലായ്മ എന്ന അവസ്ഥയെ മനസിലാക്കാൻ സാധിച്ചു.ഈ അവസ്ഥയിലും അവർ സന്തോഷത്തോടെ കഴിയുന്നത് അത്ഭുതമായി തോന്നി.
ശേഷം അവിടത്തെ വിദ്യാർത്ഥികളുടെ കലാപരിപാടികളും,വിവിധ കളികളും മിട്ടായി വിതരണവും നടത്തി.
അവിടെ നിന്നും മടങ്ങുമ്പോൾ തങ്ങൾ  കാരണം അവർ സന്തോഷിച്ചു എന്നത് വിദ്യാർത്ഥികളിൽ സന്തോഷം ഉളവാക്കുന്ന ഒന്നായിരുന്നു.
മനസ്സ് നന്നാവട്ടെ.....