മഴവില്ല്-മൂന്നാം ദിനം
യോഗ പരിശീലന ത്തോടെ തുടങ്ങിയ മൂന്നാം ദിവസം ദിനം ഫലപ്രഥമ ആയ വിവിധ ക്ലാസ്സുകളിലൂടെ കടന്നുപോയി.ലിംഗ സമത്വത്തെ കുറിച്ചും ട്രാൻസ് പേർസണൽ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും അവരോടു എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവാന്മാർ ആക്കുന്നതിനു ശീതൾ ശ്യാം നയിച്ച ക്ലാസും, കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ പരിചയപെടുത്താൻ ശ്രീമതി. ബിന്ദു രാജമണി നയിച്ച ക്ലാസും സങ്കടിപ്പിച്ചു.Saturday, January 26, 2019
മഴവില്ല് -രണ്ടാം ദിനം
മഴവില്ല് -രണ്ടാം ദിനം
ശ്രീ. ശശി. വി.എസ് വിവിധ രസകരമായ അനുഭവങ്ങളിലൂടെയും വീഡിയോ പ്രെസെന്റേഷനുകളിലൂടെയും കുട്ടികളെ റോഡ് നിയമങ്ങളെ കുറിച്ച് ബോധവാന്മാർ ആക്കി.
ശേഷം വോളന്റീർ മാസ്റ്റർ അതുൽ റാമിന്റെ നേതൃത്വത്തിൽ ചന്ദനത്തിരി നിർമ്മാണം ക്ലാസും നടത്തുകയുണ്ടായി. ക്യാമ്പ് അവലോഹനത്തിനും, കലാപരിപാടികൾക്കും ശേഷം മഴവിൽ ക്യാമ്പിന്റെ രണ്ടാം ദിനം പര്യവസാനിച്ചു.
സപ്തദിന ക്യാമ്പ് ഒന്നാം ദിനം
മഴവില്ല് ഒന്നാം ദിനം
GMBHSS കുന്നംകുളം 2018 വർഷത്തിലെ NSS സപ്തദിന ക്യാമ്പ് വടുതല GUPS സ്കൂളിൽ തുടക്കം കുറിച്ചു. 10 മണിക്ക് ക്യാമ്പ് സൈറ്റിൽ എത്തി ചേർന്ന കുട്ടികൾ സ്റ്റേജ് ഒരുക്കുന്നതിലും വൃത്തി ആക്കുന്നതിലും മുഴുകി.ജൈവ പച്ചക്കറി തോട്ട നിർമ്മാണം, പ്ലാസ്റ്റിക് നിർമാജനമ്, പുസ്തക സമാഹരണം തുടങ്ങി ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു ആരംഭിച്ച ക്യാമ്പ് വൈകീട്ട് 3 മണിക്ക്,വിളംബര ജാഥക്ക് ശേഷം കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി.സീത രവീന്ദ്രൻ ഉൽഘടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ആശാലത അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം വൈസ് ചെയർമാൻ ഉൾപ്പടെയുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ശേഷം NSS PAC മെമ്പർ ശ്രീ. ലിന്റോ സി വടക്കൻ സാറിന്റെ നേതൃത്വത്തിൽ നടന്ന ഗ്രൂപ്പ് ഡയനാമിക്സ് ക്ലാസ്സ് കുട്ടികളിൽ ആവേശം പകർന്നു. ശേഷം വിവിധ കമ്മിറ്റികളായി തിരിഞ്ഞു,വോളന്റീർസ് പ്രവർത്തനങ്ങൾ ആരംഭിച്ചു.അത്താഴത്തിനു ശേഷം ക്യാമ്പ് അവലോഹനവും, വിവിധ കലാപരിപാടികൾക്കും, ഷോർട് ഫിലിം പ്രദർശനത്തിനും ശേഷം മഴവില്ല് ക്യാമ്പിന്റെ ആദ്യ ദിനം നല്ലരീതിയിൽ അവസാനിച്ചു
Thursday, October 11, 2018
സ്നേഹസ്പർശം
NSS പ്രവർത്തനത്തിന്റെ ഭാഗമായി NSS വിദ്യാർത്ഥികളും, സ്കൂൾ NSS PO ശോഭന ടീച്ചറും, മറ്റു അധ്യാപകരും ചേർന്ന് കുന്നംകുളത്തു പ്രവർത്തിക്കുന്ന ഗവ സ്കൂൾ ഫോർ ബ്ലൈൻഡ് സന്ദർശിക്കുകയും അവിടത്തെ കുട്ടികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികളെ അവിടെ വെച്ച് കണ്ടുമുട്ടുകയുണ്ടായി.
ഇരുട്ട് എന്ന ഒന്നിനെ ഇല്ലാതാക്കാൻ ശേഷിയുള്ളവയായിരുന്നു അവരുടെ മുഖത്ത് വിരിഞ്ഞിരുന്ന ചിരി.നമ്മുടെ ജീവിതത്തിൽ , നാം അനുഭവിക്കുന്ന സുഖ സൗകര്യങ്ങളുടെ വില മനസിലാക്കാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിച്ചു. കാഴ്ച ഇല്ലായ്മ എന്ന അവസ്ഥയെ മനസിലാക്കാൻ സാധിച്ചു.ഈ അവസ്ഥയിലും അവർ സന്തോഷത്തോടെ കഴിയുന്നത് അത്ഭുതമായി തോന്നി.
ശേഷം അവിടത്തെ വിദ്യാർത്ഥികളുടെ കലാപരിപാടികളും,വിവിധ കളികളും മിട്ടായി വിതരണവും നടത്തി.
അവിടെ നിന്നും മടങ്ങുമ്പോൾ തങ്ങൾ കാരണം അവർ സന്തോഷിച്ചു എന്നത് വിദ്യാർത്ഥികളിൽ സന്തോഷം ഉളവാക്കുന്ന ഒന്നായിരുന്നു.
മനസ്സ് നന്നാവട്ടെ.....
ഇരുട്ട് എന്ന ഒന്നിനെ ഇല്ലാതാക്കാൻ ശേഷിയുള്ളവയായിരുന്നു അവരുടെ മുഖത്ത് വിരിഞ്ഞിരുന്ന ചിരി.നമ്മുടെ ജീവിതത്തിൽ , നാം അനുഭവിക്കുന്ന സുഖ സൗകര്യങ്ങളുടെ വില മനസിലാക്കാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിച്ചു. കാഴ്ച ഇല്ലായ്മ എന്ന അവസ്ഥയെ മനസിലാക്കാൻ സാധിച്ചു.ഈ അവസ്ഥയിലും അവർ സന്തോഷത്തോടെ കഴിയുന്നത് അത്ഭുതമായി തോന്നി.
ശേഷം അവിടത്തെ വിദ്യാർത്ഥികളുടെ കലാപരിപാടികളും,വിവിധ കളികളും മിട്ടായി വിതരണവും നടത്തി.
അവിടെ നിന്നും മടങ്ങുമ്പോൾ തങ്ങൾ കാരണം അവർ സന്തോഷിച്ചു എന്നത് വിദ്യാർത്ഥികളിൽ സന്തോഷം ഉളവാക്കുന്ന ഒന്നായിരുന്നു.
മനസ്സ് നന്നാവട്ടെ.....
Thursday, September 27, 2018
NSS DAY CELEBRATION
കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ C. M. S. P. G-എൽ. പി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ട നിർമാണത്തിന്റെ ഉൽഘടനം കുന്നംകുളം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സുമ ഗംഗാധരൻ നിർവഹിച്ചു. സ്കൂൾ എച്. എം ശ്രീമതി. ലിസി.കെ.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ, കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും നടത്തി. NSS PO ശ്രീമതി ശോഭന ടീച്ചർ നന്ദി പറഞ്ഞു..
Sunday, September 23, 2018
ഓസോൺദിനാഘോഷം
സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളിസംരക്ഷണദിനമായി പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
ഓസോൺ ദിനത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാർ ആക്കുന്നതിനും,അതിനെ സംരക്ഷിക്കുന്നതിനും വേണ്ടിയും സ്കൂളിൽ ഓസോൺ ദിനം ആചരിച്ചു.ഇതിനായി സ്കൂളുകളിൽ ഓസോൺ ദിന പോസ്റ്ററുകളും ചാർട്ടുകളും പ്രദർശിപ്പിച്ചു.ശേഷം ഓസോണുമായി ബന്ധപ്പെടുത്തി ഒരു ക്വിസ്സും സങ്കടിപ്പിച്ചു.
മനസ് നന്നാവട്ടെ....
ഓസോൺ ദിനത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാർ ആക്കുന്നതിനും,അതിനെ സംരക്ഷിക്കുന്നതിനും വേണ്ടിയും സ്കൂളിൽ ഓസോൺ ദിനം ആചരിച്ചു.ഇതിനായി സ്കൂളുകളിൽ ഓസോൺ ദിന പോസ്റ്ററുകളും ചാർട്ടുകളും പ്രദർശിപ്പിച്ചു.ശേഷം ഓസോണുമായി ബന്ധപ്പെടുത്തി ഒരു ക്വിസ്സും സങ്കടിപ്പിച്ചു.
മനസ് നന്നാവട്ടെ....
രക്തദാന ക്യാമ്പ്
എല്ലാ വർഷവും NSS പ്രവർത്തനത്തിന്റെ ഭാഗമായി നടത്തി വരാറുള്ള രക്തദാന ക്യാമ്പ് ഇക്കൊല്ലവും വളരെ നല്ല രീതിയിൽ 12/09/2018-ന് നടത്തുകയുണ്ടായി.IMA BLOOD BANK ന്റെ ആഭിമുഖ്യത്തിൽ ആണ് ക്യാമ്പ് സങ്കടിപ്പിച്ചത്.PTA പ്രസിഡന്റ് ശ്രീ.ടി മുകുന്ദൻ അധ്യക്ഷൻ ആയിരുന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ ഉൽഘടനം ചെയ്തു. IMA ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ശ്രീമതി. സുമ ഗംഗാധരൻ,ശ്രീമതി.നിഷ ജയേഷ് എന്നിവർ പങ്കെടുത്തു.രക്തദാനം ചെയ്യാൻ തയ്യാറായി വന്ന നൂറോളം ആളുകളിൽ നിന്ന് രക്തം കൊടുക്കാൻ അനുയോജ്യരായ 47 ആളുകളിൽ നിന്ന് രക്തം സ്വീകരിക്കുകയും,രക്തം കൊടുത്തതിനു ശേഷം ഷീണം അനുഭവപെട്ടവർക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തു.NSS വോളന്റീർമാരുടെയും NSS PO ശോഭന ടീച്ചറുടെയും കഠിനപ്രയത്നം പരിപാടി വിജയകരമാക്കാൻ സഹായിച്ചു.
മനസ് നന്നാവട്ടെ....
മനസ് നന്നാവട്ടെ....
Subscribe to:
Posts (Atom)













